LiveTV

Live

Kerala

എല്ലാരും കണക്കാ..ഞാനും നിങ്ങളും എല്ലാ പാർട്ടികളും..ഒക്കെ കണക്കാ: ടൊവിനോ തോമസ്

എല്ലാരും കണക്കാ..ഞാനും നിങ്ങളും എല്ലാ പാർട്ടികളും..ഒക്കെ കണക്കാ: ടൊവിനോ തോമസ്
Summary
വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു

അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി യുവതാരം ടൊവിനോ തോമസ്. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നതായി ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു .വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു . പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട് . ഇതെല്ലാം ഉള്ളവർ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തർക്കും ഓരോ നീതി . സൂപ്പർ !!

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാൻ നിക്കണ്ട . എല്ലാരും കണക്കാ . ഞാനും നിങ്ങളും എല്ലാ പാർട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടൽ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല . ശ്രീ മാർക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും !!