LiveTV

Live

Kerala

സിഒഎ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അന്തരിച്ചു

സിഒഎ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അന്തരിച്ചു
Summary
കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ കേബിള്‍ ടി വി രംഗത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതിന് അന്‍വര്‍ മുഖ്യപങ്ക് വഹിച്ചു.

കേരള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ മംഗളൂരു എജെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏപ്രില്‍ 30ന് തളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലയോട്ടില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ കേബിള്‍ ടി വി രംഗത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതിന് അന്‍വര്‍ മുഖ്യപങ്ക് വഹിച്ചു. വന്‍കിട കുത്തക കമ്പനികള്‍ ടെലിവിഷന്‍ രംഗം കീഴടക്കാന്‍ ശ്രമിച്ചപ്പോഴും അന്‍വറിന്‍റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിരുന്നു.