LiveTV

Live

Kerala

കണ്ണൂര്‍ വിമാനത്താവളം, റഡാര്‍ പരീക്ഷണ പറക്കല്‍ ഇന്ന്

കണ്ണൂര്‍ വിമാനത്താവളം, റഡാര്‍ പരീക്ഷണ പറക്കല്‍ ഇന്ന്
Summary
വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായുളള പരീക്ഷണ വിമാനം ഇന്ന് കണ്ണൂരിലെത്തും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാജ്യന്തര വ്യോമയാന ഭൂപടത്തിന്റെ ഭാഗമാകും.വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായുളള പരീക്ഷണ വിമാനം ഇന്ന് കണ്ണൂരിലെത്തും. എയര്‍ പോര്ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍ പെട്ട ചെറുവിമാനമാണ് ഡി.വി.ഒ.ആറിന്റെറ കാലിബ്രേഷന്‍ നിര്‍വഹിക്കുക. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനാണ് പരീക്ഷണ വിമാനം ഇന്നെത്തുക.

വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡി.വി.ഒ.ആര്‍ റഡാര്‍ ഉപകരണം പ്രവര്‍ത്തന ക്ഷമമാക്കുന്നതിനായി എയര്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തുക. വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന ഉപകരണമാണ് ഡി.വി.ഒ.ആര്‍, എന്ന ചുരക്കപ്പേരില്‍ വിളിക്കുന്ന ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്സി ഒംനി റേഞ്ച്. പൈലറ്റും മൂന്ന് സാങ്കതിക വിദഗ്ദരും അടങ്ങുന്ന ഡോണിയര്‍ വിഭാഗത്തില്‍ പെട്ട ചെറു വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുകളിലൂടെ പല ഉയരത്തിലും ദിശകളിലുമായി രണ്ട് മണിക്കൂറോളം പറന്ന് ഡി.വി.ഒ.ആര്‍ പ്രവര്ത്തനക്ഷമമാക്കും.

ഇതിനു ശേഷം മാത്രമെ വിമാനങ്ങള്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമ മേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ കഴിയൂ.112.6 മെഗാ ഹെട്സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗ ദൈര്‍ഘ്യം.