LiveTV

Live

Kerala

കമ്മീഷന്‍ കുടിശ്ശിക ലഭിച്ചില്ല: 11 മുതല്‍ റേഷന്‍ കട മുടക്കം

കമ്മീഷന്‍ കുടിശ്ശിക ലഭിച്ചില്ല: 11 മുതല്‍ റേഷന്‍ കട മുടക്കം
Summary
റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്കാനുളള കമ്മീഷന്‍ കുടിശ്ശിക നല്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷന്‍ കടക്കാര്‍ ഈ മാസം 11 മുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ചിടും.

റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്കാനുളള കമ്മീഷന്‍ കുടിശ്ശിക നല്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷന്‍ കടക്കാര്‍ ഈ മാസം 11 മുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ചിടും. കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേര്‍സ് അസോസിയേന്റെ കീഴിലുളള റേഷന്‍ കടകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. റേഷന്‍ വ്യാപാരികള്‍ക്ക് 10 കോടി രൂപ അടിയന്തിരമായി നല്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചെന്നും സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേന്ദ്രന്‍, വൈസ് പ്രസിഡന്‍റ് എം എം സൈനുദ്ദിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.