LiveTV

Live

Kerala

ഉറ്റവരുടെ വേര്‍പാടും രോഗവും ഒറ്റപ്പെടുത്തി; ചികില്‍സാ സഹായം തേടി യുവതി

ഉറ്റവരുടെ വേര്‍പാടും രോഗവും ഒറ്റപ്പെടുത്തി;  ചികില്‍സാ സഹായം തേടി യുവതി
Summary
ഉറ്റവരുടെ വേര്‍പാടും രോഗങ്ങളും മൂലം ഒറ്റപ്പെട്ട ഒരു യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മലപ്പുറം മോങ്ങത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍.

ഉറ്റവരുടെ വേര്‍പാടും രോഗങ്ങളും മൂലം ഒറ്റപ്പെട്ട ഒരു യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മലപ്പുറം മോങ്ങത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. മോങ്ങം ഹില്‍ടോപ്പില്‍ താമസിക്കുന്ന തസ് രിയയാണ് നാട്ടുകാരുടെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്നത്.

മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിന് പിറകെയാണ് തസ് രിയ രോഗത്തിന് കീഴ്പ്പെട്ടത്. ഗര്‍ഭപാത്രസംബന്ധമായ അസുഖമായിരുന്നു തുടക്കം. പിന്നീട് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്തതിനാല്‍ ബന്ധുവിന്‍റെ വാടക വീട്ടിലാണ് താമസം. ഒറ്റപ്പെട്ടുപോയ തസ് രിയയെ സഹായിക്കാന്‍ മോങ്ങത്തെ യൂനിറ്റി പെയിന്‍ ആന്‍ഡ് പാലിയേറ്റീവാണ് രംഗത്തുള്ളത്. ചികില്‍സക്കും മറ്റും ആവശ്യമായ തുക ശേഖരിക്കാനുള്ള ശ്രമത്തിലാണിവര്‍. തസ് രിയയുടെ ചികില്‍സാ ഫണ്ടിനായി സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ മോങ്ങം ശാഖയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

തസ്രിയ ചികിത്സ പുനരധിവാസ സഹായ നിധി

Account Number: 0619073000000143

(IFSC CODE: SIBL0000619)

South lndian bank Mongam