LiveTV

Live

Kerala

കലയ്ക്ക് പരിമിതികളില്ല: ഈ കുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിനും

കലയ്ക്ക് പരിമിതികളില്ല:  ഈ കുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിനും
Summary
ഭിന്നശേഷിയുള്ളവരെ മാറ്റിനിർത്തേണ്ടവരല്ല എന്ന് നിശ്ചയദാർഢ്യം കൊണ്ട് തെളിയിക്കുകയാണ് തൃശൂരിലെ മൂന്ന് വിദ്യാർത്ഥിനികൾ.

ഭിന്നശേഷിയുള്ളവരെ മാറ്റിനിർത്തേണ്ടവരല്ല എന്ന് നിശ്ചയദാർഢ്യം കൊണ്ട് തെളിയിക്കുകയാണ് തൃശൂരിലെ മൂന്ന് വിദ്യാർത്ഥിനികൾ. ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനിയാട്ടവും കൂട്ടിച്ചേർത്ത് അവതരിപ്പിച്ച കുട്ടികൾ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന് എത്തിയവരുടെ മുഴുവൻ കയ്യടി വാങ്ങി.

അമൃതയുടെയും അനഘയുടെയും വേദേഹിയുടെയും അവരുടെ വീട്ടുകാരുടെയും വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹം ഇന്നലെ സഫലമായി. വടക്കുംനാഥന് മുന്നില്‍ മൂവരും ചുവടുകള്‍ വെച്ചു. കരഘോഷങ്ങളുയര്‍ന്നു. ഭരതനാട്യ വേഷത്തില്‍ അമൃത അനില്‍കുമാര്‍, കുച്ചുപ്പുടി വേഷത്തില്‍ അനഘ ഷണ്‍മുഖന്‍, മോഹിനിയാട്ട വേഷത്തില്‍ വൈദേഹി സജീവ്. മൂന്ന് നൃത്തരൂപങ്ങളും ചേര്‍ന്നൊരു ഫ്യൂഷന്‍.

വര്‍ഷങ്ങളായി കുറ്റിമുക്ക് നാട്യപ്രിയ നൃത്തവിദ്യാലയത്തില്‍ പരിശീലിക്കുന്നവരാണ് മൂവരും. വീട്ടുകാര്‍ ആഗ്രഹം പറഞ്ഞപ്പോള്‍ അധ്യാപകന്‍ നന്ദന്‍ മൂന്ന് പേര്‍ക്കും ചേര്‍ത്തൊരു ഫ്യൂഷന്‍ തയ്യാറാക്കി.

രാമവര്‍മപുരം സ്വദേശികളായ അനില്‍കുമാറിന്റെയും സന്ധ്യയുടെയും മകളായ അമൃത പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഗുരുവായൂര്‍ സ്വദേശികളായ ഷണ്‍മുഖന്‍ -ഉഷയ ദമ്പതികളുടെ മകളായ അനഘയും പ്ലസ് വണിനാണ് പഠിക്കുന്നത്. തൃശൂര്‍ സജീവന്റെയും ഷീലയുടെയും മകളായ വൈദേഹി ബിരുദ വിദ്യാര്‍ഥിയും.