LiveTV

Live

Kerala

വടയമ്പാടിയില്‍ പുതിയ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ 

വടയമ്പാടിയില്‍ പുതിയ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ 
Summary
വടയമ്പാടിയില്‍ പുതിയ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍.

വടയമ്പാടി ഭജനമഠം മൈതാനത്ത് മതിൽ നിർമ്മാണം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പ്രദേശത്ത് ക്ഷേത്ര ഭരണ സമിതിയുടെ ബോർഡും ,സമരസമിതിയുടെ പന്തലും നീക്കം ചെയ്യാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ഭൂമിയുടെ പട്ടയം സംബന്ധിച്ച് കോടതി തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. വടയമ്പാടിയിൽ ഭജനമഠം മൈതാനത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയാൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ്ദ് വെ സഫീറുള്ള ഐഎഎസ് വ്യക്തമാക്കി.

മതിൽ നിർമ്മാണം അനുവദിക്കില്ല.പ്രദേശത്ത് എൻഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്ര ഭരണ സമിതി അനധികൃതമായി സ്ഥാപിച്ച ബോർഡ് നീക്കം ചെയ്യാനും ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി. സമരസമിതിയുടെ പന്തലും പൊളിച്ച് മാറ്റും.

പ്രദേശത്ത് പൊതുപരിപാടികൾ നടത്താൻ മുൻകൂർ അനുമതി വേണം. നാളെ നടക്കുന്ന ദളിത് ആത്മാഭിമാന കൺവെൻഷന് അനുമതി നൽകിയിട്ടില്ല. ഭൂമിയുടെ പട്ടയം സംബന്ധിച്ച് കോടതിയിൽ കേസുള്ളതിനാൽ അക്കാര്യം കോടതി തീരുമാനിക്കും. വി.പി സജിന്ദ്രൻ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്ത സർവ്വകക്ഷിയോഗത്തിലേക്ക് സമരസമിതി നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും അവരാരും പങ്കെടുത്തില്ലെന്നും കളക്ടർ വ്യക്തമാക്കി.