LiveTV

Live

Kerala

ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
Summary
പ്രവര്‍ത്തകരെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകാനുള്ള ശ്രമം കോളനിയിൽ ഉള്ളവർ തടഞ്ഞു

കഴക്കൂട്ടം കുറുവല്ല കോളനിയിൽ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ പോലീസ് മർദിച്ചതായി പരാതി. പോത്തൻകോട് എസ്ഐ യുടെ നേതൃത്വത്തിൽ വീട്ടിൽ കയറി അകാരണമായി മര്‍ദിച്ചെന്നാണ് ആരോപണം. എന്നാല്‍ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയായിരുന്നു എന്ന് എസ്ഐ വിശദീകരിച്ചു.

കുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാതെ ഡിഎച്ച്ആര്‍എം നടത്തുന്ന ക്ലാസിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നുവെന്ന പരാതി ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. വിഷയം അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ പോത്തൻകോട് എസ് ഐ ക്ക്‌ കമ്മീഷൻ നിർദേശം നൽകി. ഇതേ തുടര്‍ന്നാണ് പോലീസ് കുറുവല്ല കോളനിയിൽ എത്തിയത്. തുടർന്ന് പോലീസ് മർദിച്ചതായാണ് ഡിഎച്ച്ആര്‍എം പ്രവർത്തകരുടെ ആരോപണം. പ്രവര്‍ത്തകരെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകാനുള്ള ശ്രമം കോളനിയിൽ ഉള്ളവർ തടഞ്ഞു.

അതേ സമയം, പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ കോളനിയിൽ ഉള്ളവർ മർദിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസിന്റെ നിലപാട്. ആക്രമണം പ്രതിരോധിക്കുകയാണ് ഉണ്ടായതെന്ന് പോത്തൻകോട് എസ് ഐ വിശദീകരിച്ചു.