LiveTV

Live

Kerala

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
Summary
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും

സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ആനാവൂര്‍ നാഗപ്പന്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.

കഴിഞ്ഞ മാസം കോവളത്ത് വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാസമ്മേളനം ഓഖി ദുരന്തത്തെ തുടര്‍ന്നാണ് എകെജി ഹാളിലേക്ക് മാറ്റിയത്. ജില്ലയിലെ 19 ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള 357 പ്രതിനിധികളും, 48 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 405 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ദീപശിഖ, കൊടിമര ജാഥകള്‍ ഇന്നലെ തന്നെ സമ്മേളനനഗരിയില്‍ എത്തിയിരുന്നു.

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

വി എസ്, പിണറായി വിഭാഗീയതയുടെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും തലസ്ഥാനത്ത് വിഎസ് പക്ഷം ക്ഷയിച്ചത് കൊണ്ട് വിഭാഗീയ ചര്‍ച്ചകളും മറ്റും ഉണ്ടാകാന്‍ ഇടയില്ല. നേമത്തെ ബിജെപിയുടെ വിജയം അടക്കമുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വന്നേക്കും. ജില്ലയിലെ സംഘടനാരംഗത്ത് വലിയ അഴിച്ച് പണികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തന്നെ തുടരാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയിലേക്ക് യുവാക്കള്‍ ഉള്‍പ്പെടെ ചില പുതുമുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.