LiveTV

Live

Kerala

ഊന്നല്‍ കര്‍ഷകര്‍ക്കെന്ന് കേന്ദ്ര ധനമന്ത്രി; അവഗണന മാത്രമെന്ന് റബര്‍ കര്‍ഷകര്‍

ഊന്നല്‍ കര്‍ഷകര്‍ക്കെന്ന് കേന്ദ്ര ധനമന്ത്രി; അവഗണന മാത്രമെന്ന് റബര്‍ കര്‍ഷകര്‍
Summary
റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര ബജറ്റില്‍ കാര്യമായി ഒന്നുമില്ല

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കിയ ബജറ്റാണെങ്കിലും തകര്‍ച്ചയിലേക്ക് നീങ്ങുന്ന കേരളത്തിലെ റബര്‍മേഖലയ്ക്ക് കാര്യമായി ഒന്നും തന്നെ കേന്ദ്രബജറ്റില്‍ നിന്നും ലഭിച്ചില്ല. എല്ലാ തവണയും റബര്‍ ബോര്‍ഡിന് നീക്കിവെക്കാറുള്ള തുകമാത്രമാണ് ഇത്തവണയും ലഭിച്ചത്. വില സ്ഥിരത പദ്ധതി അടക്കം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു പരിഗണനയും ലഭിച്ചില്ലെന്നാണ് റബര്‍ കര്‍ഷകരുടെ പരാതി.

അടിക്കടിയുണ്ടാകുന്ന വില തകര്‍ച്ച റബര്‍ കര്‍ഷകരെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ വെച്ച് പുലര്‍ത്തിയത്. എന്നാല്‍ റബര്‍ ബോര്‍ഡിനുള്ള സ്ഥിരം നീക്കിയിരിപ്പല്ലാതെ വേറെയൊന്നും റബര്‍ മേഖലയ്ക്ക ലഭിച്ചില്ല. 142 കോടിയയായിരുന്ന റബര്‍ ബോര്‍ഡിനുള്ള വിഹിതം 146 വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഉണ്ടായത്.

വിലസ്ഥിരത പദ്ധതി അടക്കം പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല. കൃഷിയുടെ വ്യാപനം, ആവര്‍ത്തന കൃഷി,റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക് കഴിഞ്ഞ തവണ നീക്കിവെച്ച തുക പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക പാക്കേജുകള്‍ ഇല്ലാത്തത് മേഖലയെ പ്രതിസന്ധിയിലാക്കും.

റബറിന്റെ ഇറക്കുമതി തിരുവ ഉയര്‍ത്താതിരുന്നതും വില തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെ 12 ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകര്‍ സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുയാണ്.