LiveTV

Live

Kerala

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു
Summary
മഞ്ചേരിയിൽ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു

മഞ്ചേരിയിൽ പ്രകൃതി ചികിൽസാ കേന്ദ്രത്തിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. കുടുംബത്തിന് പരാതിയില്ലാത്തതിനാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ മറവു ചെയ്യുകയായിരുന്നു.

കല്‍പ്പകഞ്ചേരി സ്വദേശിനി ഷഫ്‌ന ഈ മാസം 11നാണ് പ്രസവത്തിനിടെ മരിച്ചത്. മഞ്ചേരിയിലെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വച്ചായിരുന്നു മരണം. മരണത്തില്‍ യുവതിയുടെ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. തുടർന്ന് മൃതദേഹം പള്ളിയില്‍ ഖബറടക്കി. ആരോഗ്യ വകുപ്പു നടത്തിയ അന്വേഷണത്തിൽ ചികിൽസാ പിഴവ് കണ്ടെത്തുകയും പൊലിസ് കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.

പ്രകൃതി ചികിൽസാ കേന്ദ്രം നടത്തിയ ആബിർ ഹൈദറിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൻമേലുള്ള തുടർ നടപടി.