LiveTV

Live

Kerala

മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു 

മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു 
Summary
സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സാമൂഹ്യ നീതി വകുപ്പിനും കമ്മീഷന്‍ കത്തയച്ചു.

കൊച്ചി വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സാമൂഹ്യ നീതി വകുപ്പിനും കമ്മീഷന്‍ കത്തയച്ചു. കേസില്‍ പ്രതികളായ മൂന്ന് വനിതകളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം മാനസിക വൈകല്യമുള്ള വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മാനസിക രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.