LiveTV

Live

Kerala

ദേവസ്വം ബോര്‍ഡിന് ഒരു നയം, വഖഫ് ബോര്‍ഡില്‍ മറ്റൊരു നയം എന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

ദേവസ്വം ബോര്‍ഡിന് ഒരു നയം, വഖഫ് ബോര്‍ഡില്‍ മറ്റൊരു നയം എന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി
Summary
സംവരണ അട്ടിമറി: ബിജെപിക്കും,എല്‍ഡിഎഫിനും ഒരേ നിലപാടെന്നും കുഞ്ഞാലിക്കുട്ടി

സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരെടുക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരും മാതൃകയാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ദേവസ്വം ബോര്‍ഡിന് ഒരു നയം, വഖഫ് ബോര്‍ഡില്‍ മറ്റൊരു നയം എന്ന രീതി അംഗീകരിക്കാനാവില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിച്ച് നിയമനം നടത്താനുള്ള തീരുമാനത്തിനെതിരെ യൂത്ത് ലീഗ് നടത്തുന്ന 24 മണിക്കൂര്‍ ധര്‍ണ്ണ സെക്രട്ടേറിയേറ്റിന് മുമ്പില്‍ തുടരുകയാണ്.

കേരള അഡ്മിനിസ്ട്രീറ്റീവ് ട്രൈബ്യൂണിലെ സംവരണ അട്ടിമറിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം ഏറ്റെടുക്കാനാണ് മുസ്ലീംലീഗ് തീരുമാനം. പിന്നോക്ക ദളിത് സംഘടനകളെ അണിനിരത്തിയായിരിക്കും സമരം.സംവരണ അട്ടിമറിയടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് നടത്തുന്ന 24 മണിക്കൂര്‍ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.


സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ തുടങ്ങുന്ന ഉന്നത തസ്തികകളാണു കെഎഎസില്‍ ഉള്‍പ്പെടുന്നത്.സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് വിഭാഗങ്ങളിലായാണു നിയമന രീതി. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമാണ് ഇപ്പോള്‍ സംവരണമുള്ളത്.ആകെയുള്ള നിയമനങ്ങളില്‍ മൂന്നിലൊന്നില്‍ മാത്രം സംവരണം നിലനിര്‍ത്തി കൂടുതല്‍ നിയമനങ്ങളിലും സംവരണം അട്ടിമറിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്.