LiveTV

Live

Kerala

ദേശീയപാത വികസനം: കാസര്‍കോട് ക്ഷേത്രം പൊളിക്കുന്നതിനെതിരെ വിശ്വാസികള്‍

ദേശീയപാത വികസനം: കാസര്‍കോട് ക്ഷേത്രം പൊളിക്കുന്നതിനെതിരെ വിശ്വാസികള്‍
Summary
കാസര്‍കോട് നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രമാണ് പൊളിച്ചുമാറ്റാന്‍ ഒരുങ്ങുന്നത്.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ക്ഷേത്രം പൊളിക്കുന്നതിനെതിരെ വിശ്വാസികള്‍. കാസര്‍കോട് നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രമാണ് പൊളിച്ചുമാറ്റാന്‍ ഒരുങ്ങുന്നത്. ക്ഷേത്ര സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി 26 മുതല്‍ 28 വരെ സമര പരിപാടികള്‍ നടത്താനാണ് തീരുമാനം.

500 വര്‍ഷത്തിലേറെ പഴക്കമുണ്ട് പള്ളിക്കര പാലരെ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്. കാസര്‍കോട് കണ്ണൂര്‍ ദേശീയ പാതയിലെ നിലേശ്വരം പള്ളിക്കരിയിലാണ് ഈ ക്ഷേത്രം. പാതയോരത്ത് 74 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. ദേശീയ പാത വികസനത്തോടെ ക്ഷേത്രത്തിന്റെ പ്രധാന പള്ളിയറയടക്കം പൊളിച്ച് മാറ്റേണ്ടിവരും. 24 സെന്റ് ഭൂമി ക്ഷേത്രത്തിന് നഷ്ടമാവും. ക്ഷേത്രം സംരക്ഷിച്ച് ദേശീയപാത വികസിപ്പിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

വാസ്തുശാസ്ത്രം അനുസരിച്ച് നിര്‍മ്മിച്ച ക്ഷേത്രമായതിനാല്‍ പൊളിച്ചുമാറ്റി മറ്റൊരിടത്ത് നിര്‍മ്മിക്കാനാവില്ലെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ എതിര്‍വശത്ത് ദേശീയപാത വികസിപ്പിക്കാന്‍ ആവശ്യത്തിന് സ്ഥലം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നാണ് സംരക്ഷണ സമിതിയിടെ നിര്‍ദ്ദേശം.