LiveTV

Live

Kerala

കോടിയേരിയുടെ മകനെതിരെ സാമ്പത്തിക ആരോപണം; വെട്ടിലായി സി.പി.എം

കോടിയേരിയുടെ മകനെതിരെ സാമ്പത്തിക ആരോപണം; വെട്ടിലായി സി.പി.എം
Summary
ഉന്നത നേതാവിന്റെ മകനെതിരെയുയർന്ന പരാതി പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

സംഘടന സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ സാമ്പത്തിക ആരോപണം ഉയർന്നത് സി.പി.എമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. ഉന്നത നേതാവിന്റെ മകനെതിരെയുയർന്ന പരാതി പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ആരോപണം പാർട്ടിക്കെതിരല്ലെന്നും പാർട്ടിക്കിതിൽ യാതൊരു ബന്ധവുമില്ലെന്ന വാദം മുന്നോട്ട് വെച്ച് പ്രതിരോധം തീർക്കാനാണ് സി.പി.എം ശ്രമം.

വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്നും ആഭ്യന്തര അന്വേഷണം ഉണ്ടാവില്ലെന്നും കേന്ദ്ര നേതൃത്വവും വ്യക്തമാക്കുന്നു. സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായതോടെ അടിയന്തര പ്രശ്ന പരിഹാരത്തിനാണ് സി.പി.എം നേതൃത്വത്തിൻറെ ശ്രമം. ഇതിൻറെ ഭാഗമായാണ് കോടിയേരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. അതേ സമയം പാർട്ടിക്കുളളിൽ വിഷയം വലിയ വിവാദമായേക്കും. പ്രത്യേകിച്ച് സി.പി.എം സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ആരോപണം ഉയർന്നതോടെ പാർട്ടിക്കുളളിൽ പ്രശ്നം ചർച്ച ചെയ്യേണ്ടി വരുമെന്നുറപ്പാണ്.