LiveTV

Live

Kerala

ദേശീയ ശാസ്ത്ര നാടകോല്‍സവത്തിലെ പുരസ്കാരജേതാക്കള്‍ക്ക് വരവേല്‍പ്പ്

ദേശീയ ശാസ്ത്ര നാടകോല്‍സവത്തിലെ പുരസ്കാരജേതാക്കള്‍ക്ക് വരവേല്‍പ്പ്
Summary
പാലക്കാട് കാട്ടുകുളം ഹയര്‍സെക്കന്ററി സ്കൂളിന്റെ അവശേഷിപ്പുകള്‍ എന്ന നാടകമാണ് മികച്ച നാടകമായത്

മുംബൈയില്‍ നടന്ന ദേശീയ ശാസ്ത്ര നാടകോല്‍സവത്തില്‍ പുരസ്കാരം നേടിയ പാലക്കാട് കാട്ടുകുളം ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഷൊറണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരവേല്‍പ് നല്‍കി. ഇവരുടെ അവശേഷിപ്പുകള്‍ എന്ന നാടകമാണ് മികച്ച നാടകമായി തെരഞ്ഞെടുത്തത്.

മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ കാട്ടുകുളം ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്. ഡിഇഓ അംബികവല്ലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സ്കൂള്‍ പ്രിന്‍സിപ്പലായ കെ പി രാജേഷാണ് നാടകം സംവിധാനം ചെയ്തത്.

ശ്രേയ പ്രസാദ്, ഹരിപ്രസാദ്, ശ്രീകേശ്, ദേവിക, ശബരീനാഥ്, അരുണിമ എസ് നായര്‍, അശ്വര്‍ ആര്‍ മേനോന്‍, വിവേക് എന്നീ വിദ്യാര്‍ത്ഥികളാണ് നാടകത്തില്‍ വേഷമിട്ടത്.