LiveTV

Live

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‍ കൊലപാതകം: കണ്ണൂരില്‍ മുസ്ലീംവീടുകള്‍ക്ക് നേരെ അക്രമം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‍ കൊലപാതകം: കണ്ണൂരില്‍ മുസ്ലീംവീടുകള്‍ക്ക് നേരെ അക്രമം
Summary
കണ്ണൂര്‍ കൊമ്മേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‍ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് മുസ്ലീംവീടുകള്‍ക്ക് നേരെ അക്രമം. ചില വീടുകളില്‍ നിന്ന് അക്രമി സംഘം സ്വര്‍ണവും പണവും കവര്‍ന്നതായും..

കണ്ണൂര്‍ കൊമ്മേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‍ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് മുസ്ലീംവീടുകള്‍ക്ക് നേരെ അക്രമം. ചില വീടുകളില്‍ നിന്ന് അക്രമി സംഘം സ്വര്‍ണവും പണവും കവര്‍ന്നതായും പരാതിയുണ്ട്. പ്രദേശത്തെ ഏഴോളം വീടുകള്‍ക്ക് നേരെയാണ് ഇന്നലെയും വെളളിയാഴ്ച രാത്രിയിലുമായി ആക്രമണമുണ്ടായത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി യുമായും ഖദീജക്ക് ബന്ധമില്ല, അതുകൊണ്ട് തന്നെ എന്തിനാണ് തന്റെ വീട് അക്രമിക്കപ്പെട്ടതെന്ന് ഈ വൃദ്ധക്ക് ഇനിയും അറിയില്ല. ഇത് ഇവരുടെ മാത്രം കഥയല്ല. ശ്യാമപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൂഴിയോട്, പതിനേഴാംമെല്‍, ആലപ്പടമ്പ് മേഖലകളിലെ ഏഴോളം മുസ്ലീം വീടുകളാണ് അക്രമിക്കപ്പെട്ടത്. വാതിലുകള്‍ തകര്‍ത്ത് വീടിനുളളില്‍ കയറിയ സംഘം ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും ക്ലോസറ്റുകളും അടിച്ചു തകര്‍ത്തു. പൂഴിയോട്ടെ വലിയകത്ത് ഖദീജ, ആലപ്പടമ്പിലെ വടക്കെതോട്ടത്തില്‍ അബ്ബാസ്, പതിനേഴാം മൈലിലെ അബ്ദുല്‍സലാം, തൊക്കിലങ്ങാടിയിലെ റഷീദ് തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്.

സ്ത്രീകളും കുട്ടികളും മാത്രമുളള വീടുകള്‍ക്ക് നേരെയായിരുന്നു പ്രധാനമായും അക്രമം നടന്നത്. ചില വീടുകളില്‍ നിന്ന് അക്രമി സംഘം പണവും സ്വര്‍ണാളഭരണങ്ങളും കവര്‍ന്നതായും പരാതിയുണ്ട്. അക്രമം നടക്കുമ്പോള്‍ പ്രദേശവാസികള്‍ പോലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും ഉള്‍പ്രദേശത്തേക്ക് വരാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാടെന്നും ആക്ഷേപമുണ്ട്.