LiveTV

Live

Kerala

സര്‍ക്കാരിന്റെ അവഗണനയില്‍ കാടുകയറി ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമി

സര്‍ക്കാരിന്റെ അവഗണനയില്‍ കാടുകയറി ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമി
Summary
നിര്‍മാണ മേഖലയില്‍ കേരളത്തിലെ യുവാക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചവറില്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി കൊണ്ടുവന്നത്

നൂറ് കോടി ചെലവില്‍ നിര്‍മിച്ച ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമിയോട് സര്‍ക്കാരിന്റെ അവഗണന. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കാതായതോടെ പരിശീനത്തിന് കരാറെടുത്തിരുന്ന ഏജന്‍സികള്‍ പിന്‍മാറി. 2016 ആദ്യം പ്രവർത്തനം ആരംഭിക്കാനിരുന്ന അക്കാദമി സർക്കാർ മാറിയതോടെയാണ് ചുവപ്പ് നാടയിൽ കുടുങ്ങിയത്

നിര്‍മാണ മേഖലയില്‍ കേരളത്തിലെ യുവാക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചവറില്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി കൊണ്ടുവന്നത്.

കേരള പ്രിമോ പൈപ്പ് ഫാക്ടറിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തു കൊണ്ടായിരുന്നു കണ്‍സ്ട്രക്ഷന്‍ അക്കാദമിയുടെ നിര്‍മാണം . മുന്‍ മന്ത്രി ഷിബു ബേബി ജോണിന്‍റെ പ്രത്യേക താത്പര്യ പ്രകാരം നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ശോഭാ കണ്‍സ്ട്രക്ഷന്‍സ് എന്ന ഏജന്‍സിയാണ് പരിശീലനത്തിന് കരാറെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഈ സ്ഥാപനം അനന്തമായി പൂട്ടിക്കിടക്കുയാണ്. കരാറെടുത്തവര്‍ അത് റദ്ദാക്കുകയും ചെയ്തു. പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുമില്ല, അതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതുമില്ല

അക്കാദമി തുറന്ന് പ്രവര്‍ത്തിച്ചാല്‍ ആദ്യ വര്‍ഷം അയ്യായിരും പേര്‍ക്ക് പരിശീലനം ലഭിക്കും, തൊട്ടടുത്ത വര്‍ഷം മുതല്‍ അത് ഇരുപതിനായിരമാക്കി ഉര്‍ത്താം. പക്ഷേ വിശാലമായ സാധ്യകള്‍ തുറന്നിടുന്ന സ്ഥാപനം കാടുകയറുകയാണ്.