LiveTV

Live

Kerala

14കാരന്റെ കൊലപാതകം: പിന്നില്‍ അമ്മ തന്നെയെന്ന് പൊലീസ്

14കാരന്റെ കൊലപാതകം: പിന്നില്‍ അമ്മ തന്നെയെന്ന് പൊലീസ്
Summary
മകൻ നിരന്തരം അപമാനിച്ചതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മ ജയ്‍മോളുടെ മൊഴി.

മകൻ നിരന്തരം അപമാനിച്ചതിലെ പകയാണ്14 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മ ജയ്‍മോളുടെ മൊഴി. കൊല്ലം കുരീപ്പള്ളിയിലെ കൊലപാതകത്തിന് പിന്നില്‍ അമ്മ മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ്. മകനും അമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പിതാവ് ജോബ് ജി ജോണും മോഴി നല്‍കിയിട്ടുണ്ട്. ജയ് മോളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം കുരീപ്പള്ളിയിൽ 14 കാരനെ കൊലപ്പെടുത്തിയതിൽ അന്വേഷണം മാതാവ് ജയ് മോളിൽ മാത്രമായി കേന്ദ്രീകരിക്കുകയാണ്. പരസ്പര വിരുദ്ധമായി മൊഴി നൽകുന്നുവെങ്കിലും കൃത്യം ജയ് മോള്‍ ഒറ്റയ്ക്ക് നടത്തി എന്ന് തന്നെയാണ് പൊലീസ് നിഗമനം.

ജിത്തുവിനോട് പക ഉണ്ടായിരുന്നെന്നും മകൻ തന്നെ മാനസിക വിഭ്രാന്തിയുള്ള സ്ത്രീയായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നെന്നുമാണ് ജയ് മോളുടെ മൊഴി. അന്ധവിശ്വാസിയായ ജയ് മോള്‍ കുട്ടിയോട് പക വെച്ച് പുലർത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

മകൻ ഭാര്യയോട് നിരന്തരം വഴക്കിട്ടിരുന്നുവെന്നും ജയ് മോൾ പെട്ടെന്ന് പ്രകോപിതയാകാറുണ്ടായിരുന്നെന്നും ജോബ് ജി ജോൺ പറഞ്ഞു

കൊലപ്പെടുത്തിയ ശേഷം ജിത്തുവിന്റെ മൃതശരീരം രണ്ട് തവണ ജയ് മോള്‍ കത്തിച്ചിരുന്നു. ഇതിൽ നിന്ന് പൊള്ളലേറ്റതിന്റെ പാടുകളും ജയ് മോളുടെ ശരീരത്തിലുണ്ട്. അതേസമയം ജിത്തുവിന്റെ മൃതശരീരത്തിന്റെ ശിഷ്ട ഭാഗങ്ങൾക്കായി പരിശോധന പുരോഗമിക്കുകയാണ്