LiveTV

Live

Kerala

കമോണ്‍ കേരളയുടെ തീം സോങ് പ്രകാശനം ചെയ്തു

കമോണ്‍ കേരളയുടെ തീം സോങ് പ്രകാശനം ചെയ്തു
Summary
മൈത്ര ഹോസ്പിറ്റലിന്റെയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും മിനാര്‍ ടിഎംടിയുടെയും സഹകരണത്തോടെയാണ് ഗള്‍ഫ് മാധ്യമം കമോണ്‍ കേരള സംഘടിപ്പിക്കുന്നത്.

ഗള്‍ഫ് മാധ്യമം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ ദേശീയ വാണിജ്യ സാസ്‌കാരിക കാര്‍ണിവല്‍ കമോണ്‍ കേരളയുടെ തീം സോങ് പ്രകാശനം ചെയ്തു. മീഡിയവണ്‍ ഹെഡ് ക്വാട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

മൈത്ര ഹോസ്പിറ്റലിന്റെയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും മിനാര്‍ ടിഎംടിയുടെയും സഹകരണത്തോടെയാണ് ഗള്‍ഫ് മാധ്യമം കമോണ്‍ കേരള സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 26 തീയതികളിലായി ഷാര്‍ജ എക്‌സോപോ സ്‌റ്റേഡിയത്തിലാണ് കാര്‍ണിവല്‍ നടക്കുക. കേരളത്തിന്റെ തനതും പരമ്പരാഗതവുമായ ഉല്‍പന്ന വൈവിധ്യത്തെ ഗള്‍ഫ് മേഖലയില്‍ അണിനിരത്തുകയാണ് കമോണ്‍ കേരളയിലൂടെ.

ഹരിനാരായണന്‍ എഴുതി ഹിഷാം അബ്ദുള്‍ വഹാബ് ഈണമിട്ട തീം സോങാണ് കമോണ്‍ കേരളക്കായി ഒരുക്കിയത് മീഡിയവണ്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ മൈത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ അലി ഫൈസല്‍ തീം സോങ് പുറത്തിറക്കി. എംജി ശ്രീകുമാര്‍, സിതാര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മൈത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.അലി ഫൈസല്‍, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അഷ്‌റഫ്, മിനാര്‍ ടിഎംടി മീഡിയ മാനേജര്‍ മുഹമ്മദ് സാദിക്, മാധ്യമം സീനിയര്‍ ജനറല്‍ മാനേജര്‍ എകെ സിറാജ് അലി മീഡിയവണ്‍ സിഇഒ അബ്ദുള്‍ മജീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.