LiveTV

Live

Kerala

സ്കൂള്‍ കലോത്സവം; കപ്പുയര്‍ത്താനുള്ള കഠിനപരിശീലനത്തില്‍ പാലക്കാട്ടെ കുട്ടികള്‍

സ്കൂള്‍ കലോത്സവം; കപ്പുയര്‍ത്താനുള്ള കഠിനപരിശീലനത്തില്‍ പാലക്കാട്ടെ കുട്ടികള്‍
Summary
വാദ്യസംഗീതം, സ്റ്റേജിനങ്ങളാണ് പാലക്കാട് ജില്ലയുടെ കരുത്ത്.

കഴിഞ്ഞ സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടും പാലക്കാടും തമ്മിലാണ് സ്വര്‍ണ കപ്പിനായി അവസാനനിമിഷം വരെ പോരാടിയത്. 2015ല്‍ ഇരു ജില്ലകളും കപ്പ് പങ്കിട്ടു. ഇക്കുറി കപ്പുയര്‍ത്താനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ കഠിനപരിശീലനത്തിലാണ് പാലക്കാട്ടെ കുട്ടികള്‍. വാദ്യസംഗീതം, സ്റ്റേജിനങ്ങളാണ് പാലക്കാട് ജില്ലയുടെ കരുത്ത്.

കേരളീയ കലകള്‍ക്കും മറ്റുള്ളവക്കും ഒരുപോലെ പ്രാധാന്യം നല്‍കി മികച്ച ടീമിനെയാണ് പാലക്കാട് ഇക്കുറി ഒരുക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം സ്കൂളിനാണ്. ഗുരുകുലം സ്കൂള്‍ തന്നെയാണ് ഇക്കൊല്ലവും പാലക്കാടിന്റെ കരുത്ത് .

കേവലം മൂന്ന് പോയിന്റിനാണ് കണ്ണൂരില്‍ പാലക്കാടിന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് .ഗാനമേള മല്‍സരവിഭാഗത്തില്‍ നിന്നൊഴിവാക്കിയത് തിരിച്ചടിയായെങ്കിലും സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയില്‍ നേട്ടം കൊയ്യാനാകുമെന്നാണ് പാലക്കാടിന്റെ പ്രതീക്ഷ.