LiveTV

Live

Kerala

സ്കൂള്‍ കലോത്സവം;കോഴിക്കോട് തിരുവങ്ങൂര്‍ സ്കൂളിന്റെ നാടക വിജയഗാഥ

സ്കൂള്‍ കലോത്സവം;കോഴിക്കോട് തിരുവങ്ങൂര്‍ സ്കൂളിന്റെ നാടക വിജയഗാഥ
Summary
സ്കൂളിലെ അധ്യാപകന്‍ തന്നെയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാടകം പരിശീലിപ്പിക്കുന്നത്.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തിലെ തുടര്‍ച്ചയായ വിജയഗാഥ പറയാനുണ്ട് കോഴിക്കോട് തിരുവങ്ങൂര്‍ സ്കൂളിന്. സ്കൂളിലെ അധ്യാപകന്‍ തന്നെയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാടകം പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം നാടകം അവതരി പ്പിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപനത്തെയും നാടകപ്രവര്‍ത്തനത്തെയും ഒരുപോലെ സ്നേഹിക്കുകയാണ് ശിവദാസ് പൊയില്‍ക്കാവ്.

13 വര്‍‌ഷമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. 9 വര്‍ഷമായി നാടകപ്രവര്‍ത്തനത്തിലും സജീവം. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകമത്സരത്തില്‍ സ്കൂളിന് മൂന്ന് തവണ ഒന്നാം സ്ഥാനം. രണ്ട് തവണ രണ്ടാം സ്ഥാനം. എല്ലാം ശിവദാസ് പൊയില്‍ക്കാവിന്റെ നാടകങ്ങള്. ജില്ലയില്‍ ഇത്തവണ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതോടെ സംസ്ഥാന തലത്തിലേക്കുള്ള ഒരുക്കത്തിലാണ് ശിവദാസും കുട്ടികളും. കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ തുറന്ന് പറയുന്ന നാടകം ഇത്തവണ വേദിയിലെത്തും.