LiveTV

Live

Kerala

പയ്യോളി മനോജ് വധം: സിബിഐക്കെതിരെ പ്രക്ഷോഭത്തിന് സിപിഎം

Summary
ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവരെ കൂട്ടുപിടിച്ച് വര്‍ഗീയ ശക്തികളും കോണ്‍ഗ്രസും നടത്തിയ നീക്കത്തിന്റെ ഭാഗമാണ് സിബിഐ അന്വേഷണമെന്നും സിപിഎം ജില്ലാ സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നു.

പയ്യോളി മനോജ് വധക്കേസിലെ സിബിഐ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആഹ്വാനവുമായി സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായിട്ടാണ് നേതാക്കളക്കം ഒമ്പത് പേരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവരെ കൂട്ടുപിടിച്ച് വര്‍ഗീയ ശക്തികളും കോണ്‍ഗ്രസും നടത്തിയ നീക്കത്തിന്റെ ഭാഗമാണ് സിബിഐ അന്വേഷണമെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.