LiveTV

Live

Kerala

‘ഹലാൽ ഫായിദ’: സി.പി.എമ്മിന്റെ പലിശരഹിത സഹകരണ സൊസൈറ്റിക്ക് കണ്ണൂരില്‍ തുടക്കം

‘ഹലാൽ ഫായിദ’: സി.പി.എമ്മിന്റെ പലിശരഹിത സഹകരണ സൊസൈറ്റിക്ക് കണ്ണൂരില്‍ തുടക്കം
Summary
ഇസ്‍ലാമിക ബേങ്കുകളെപ്പോലെ പലിശ പൂർണ്ണമായും ഒഴിവാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുക

സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്‍കാരിക സമിതിയുടെ ഹലാൽ ഫായിദ സൊസൈറ്റി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇസ്‍ലാമിക ബാങ്കിംഗ് രീതിയിലെന്നവകാശപ്പെടുന്ന സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇസ്‍ലാമിക ബേങ്കുകളെപ്പോലെ പലിശ പൂർണ്ണമായും ഒഴിവാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആർക്കും സൊസൈറ്റിയുടെ ഓഹരികൾ സ്വന്തമാക്കാം. ലാഭകരമായ പദ്ധതികളിൽ പണം നിക്ഷേപിച്ച് ഇതിന്റെ ലാഭം നിക്ഷേപകർക്കു ഡിവിഡന്റായി നൽകുമെന്നാണ് സൊസൈറ്റി ഭാരവാ ഹികൾ പറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ പലിശരഹിത സഹകരണ സ്ഥാപനമാണ് ഹലാൽ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. അതേസമയം ബി.ജെ.പി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ സൊസൈറ്റിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെ മുന്നോട്ടു നീങ്ങാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സൊസൈറ്റി ഭാരവാഹികൾക്ക് നൽകിയത്.

മുസ്ലീം മത ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്കാകർഷിക്കാനുള്ള തന്ത്രമാണ് സി.പി.എമ്മിന്റെ സൊസൈറ്റി രൂപീകരണത്തിന് പിന്നിലെന്ന് ആരോപണവും ഉയർന്നു കഴിഞ്ഞു.