LiveTV

Live

Kerala

ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്

ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്
Summary
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ..

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ക്രിസ്തുമസും.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഈ വാക്കുള്‍ ആവര്‍ത്തിക്കപ്പെടുകയാണ് ഓരോ ക്രിസ്തുമസിലും. ലോകമെമ്പാടുമുള്ള ജനതയ്ക്ക് ശാന്തിയുടേയും സ്നേഹത്തിന്റെയും സഹനത്തിന്റെ മാര്‍ഗ്ഗം കാട്ടി നല്‍കിയ യേശുദേവന്റെ ജീവിതം ഇവിടെ വീണ്ടും ഓര്‍ക്കപ്പെടുന്നു. അതിജീവനത്തിന്റെയും സഹനത്തിന്റെ സഹനത്തിന്റെയും ആദ്യപാഠങ്ങള്‍ പകര്‍ന്ന് നല്കിയാണ് യേശുദേവന്റെ പുല്‍ക്കൂട്ടിലെ ജനനം.

ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്തുമസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ പതിവ് തെറ്റാതെ നടന്നു. നാടും നഗരവും ക്രിസ്തുമസ് ലഹരിയിലാണ്. പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കി അങ്ങനെ മറ്റൊരു ക്രിസ്തുമസ് കൂടി ആഘോഷിക്കുകയാണ്. എല്ലാ പ്രേക്ഷകര്‍ക്കും മീഡിയവണിന്റെ ക്രിസ്തുമസ് ആശംസകള്‍.