LiveTV

Live

Kerala

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; യോഗ ട്രെയിനര്‍ പിടിയില്‍

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; യോഗ ട്രെയിനര്‍ പിടിയില്‍
Summary
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പനയ്ക്കായി എത്തിച്ച കൊക്കയിന്‍, ഹാഷിഷ്, എല്‍എസ്ഡി എന്നിവയുമായി ബിടെക് ബിരുദധാരി പിടിയിലായി.

കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പനയ്ക്കായി എത്തിച്ച കൊക്കയിന്‍, ഹാഷിഷ്, എല്‍എസ്ഡി എന്നിവയുമായി ബിടെക് ബിരുദധാരി പിടിയിലായി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ മയക്കുമരുന്ന് ഉപയോഗം നടന്നാല്‍ ഹോട്ടലുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

കൊക്കയിന്‍, ഹാഷിഷ്, എല്‍എസ്ഡി എന്നിവ ഒരുമിച്ച് ഒരു പ്രതിയില്‍ നിന്ന് ആദ്യമായി പിടികൂടിയ മയക്കുമരുന്ന് വേട്ടയാണ് കോഴിക്കോട് നടന്നത്. 54 എല്‍എസ്ഡി സ്റ്റാമ്പ്, 30 ഗ്രാം ഹാഷിഷ്, 14 ഗ്രാം കൊക്കയിന്‍ എന്നിവയുമായി മാങ്കാവ് സ്വദേശി കെ ഫസലുവാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഇവ കോഴിക്കോട് എത്തിച്ചത്. ബിടെക് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലും ഗോവയിലും യോഗ ട്രെയിനറായി ജോലി ചെയ്യുകയാണ് ഫസലു.

പുതുവത്സരം ആഘോഷം കൂടി ലക്ഷ്യമിട്ട് ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഡിജെ പാര്‍ട്ടികള്‍ക്കിടയില്‍ മയക്ക് മരുന്ന് ഉപയോഗം നടന്നതായി കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഹോട്ടലുകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. സിറ്റിയില്‍ പോലീസ് പരിധിയില്‍ മാത്രം ദിവസവും ഒരു നാര്‍കോട്ടിക് കേസെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആന്‍റി ട്രഗ് കാംപയിന്‍ ശക്തിപ്പെടുത്താനും പോലീസ് തീരുമാനിച്ചു.