LiveTV

Live

Kerala

അന്‍പത്തിയഞ്ച് വര്‍ഷത്തിനു ശേഷം ഒന്നാം ക്ലാസില്‍ പഠിച്ചവരുടെ ഒത്തുചേരല്‍

അന്‍പത്തിയഞ്ച് വര്‍ഷത്തിനു ശേഷം ഒന്നാം ക്ലാസില്‍ പഠിച്ചവരുടെ ഒത്തുചേരല്‍
Summary
കണ്ണൂര്‍ ചുഴലി സര്‍ക്കാര്‍ യു.പി സ്കൂളില്‍ 1962-63 അധ്യായന വര്‍ഷം ഒന്നാം ക്ലാസില്‍പഠിച്ചവരും അധ്യാപകരുമാണ് വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്

പത്താം ക്ലാസിലും ഡിഗ്രിയുമെല്ലാം ഒന്നിച്ച് പഠിച്ചവര്‍വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൂടിച്ചേരുന്നത് ഒരു പുതുമയല്ല, എന്നാല്‍ ഒന്നാം ക്ലാസില്‍ഒന്നിച്ച് പഠിച്ചവര്‍വീണ്ടും ഒത്തു ചേര്‍ന്നാലോ..? അതും അന്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. കണ്ണൂര്‍ ചുഴലി സര്‍ക്കാര്‍ യു.പി സ്കൂളില്‍ 1962-63 അധ്യായന വര്‍ഷം ഒന്നാം ക്ലാസില്‍പഠിച്ചവരും അധ്യാപകരുമാണ് വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്.

ആ പഴയ വിദ്യാലയ മുറ്റത്തെ മധുരിക്കുന്ന ഓര്‍മ്മകളിലേക്ക് ഒരു വട്ടം കൂടി അവര്‍ തിരികെ എത്തി. ഇന്നും മനസിലെവിടെയോ സൂക്ഷിക്കുന്ന പഴയ വളപ്പൊട്ടിന്‍റെയും കല്ലുപെന്‍സിലിന്‍റെയും കാലത്തിരുന്ന് അവര്‍ കഥകള്‍പറഞ്ഞു, വേര്‍പെട്ട് പോയവരെക്കുറിച്ചുളള ഓര്‍മ്മകളില്‍ കണ്ണ് നിറച്ചു. 1962-63 അധ്യായന വര്‍ഷം ചുഴലി സര്‍ക്കാര്‍ യു.പി സ്കൂളില്‍ഒന്നാം ക്ലാസില്‍ഒരുമിച്ച് പഠിച്ചവരാണ് അര പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നു ചേര്‍ന്നത്. അന്ന് കൂടെയുണ്ടായിരുന്ന 82 പേരില്‍ഇന്ന് ബാക്കിയുളളത് 64 പേര്‍. രോഗക്കിടക്കയിലുളള ചിലരൊഴിച്ച് ബാക്കി മുഴുവനാളുകളും ഈ കൂട്ടായ്മക്കായി സ്കൂള്‍മുറ്റത്തെത്തി.

പഴയ കൂട്ടുകാര്‍ക്കൊപ്പം 10 ഓളം അധ്യാപകരും ഈ കൂട്ടായ്മയിലെത്തിയിരുന്നു. എന്തായാലും പഴയ കുട്ടിക്കൂട്ടങ്ങളെ വീണ്ടും കണ്ടപ്പോള്‍ അധ്യാപകര്‍ക്കും നിറഞ്ഞ സന്തോഷം. കളിയും കാര്യവും പറഞ്ഞ് ഇനിയൊരുവട്ടം കൂടി ഒന്നിച്ചു ചേരാമെന്ന ഉറപ്പില്‍സ്കൂളിന്‍റെ പടിയിറങ്ങുമ്പോഴും പലരും മനസുകൊണ്ട് ആ പഴയ ഒന്നാം ക്ലാസിന്‍റെ ആരവങ്ങളിലായിരുന്നു.