LiveTV

Live

Kerala

18 വര്‍ഷമായി കോശി ഡ്രൈവറാണ്; ട്രാഫിക് നിയമങ്ങള്‍ മാത്രം പാലിക്കുന്ന സാരഥി

18 വര്‍ഷമായി കോശി ഡ്രൈവറാണ്; ട്രാഫിക് നിയമങ്ങള്‍ മാത്രം പാലിക്കുന്ന സാരഥി
Summary
സ്വകാര്യ ബസ്സുകളും ലോറികളും അടക്കം വലിയ വാഹനങ്ങളില്‍ ഒട്ടു മിക്കതിലും കോശിയുടെ ഡ്രൈവിംഗ് മികവ് തെളിയിച്ചിട്ടുണ്ട്

ലൈസന്‍സ് ഉണ്ടെങ്കിലും ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നവരാണ് പലരും. എന്നാല്‍ നിയമങ്ങള്‍ പാലിച്ച് മാത്രം വാഹനം ഓടിക്കുന്ന ഒരാളുണ്ട് കോട്ടയത്ത്. പന്നിമറ്റം സ്വദേശി കോശിയാണ് ഈ ഡ്രൈവര്‍. ഡ്രൈവിംഗിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന കോശിക്ക് അതുകൊണ്ട്
തന്നെ മാതൃക ഡ്രൈവര്‍ എന്ന പദവിയും ലഭിച്ചിട്ടുണ്ട്.

18 വര്‍ഷമായി കോട്ടയം സ്വദേശിയായ കോശി ഡ്രൈവിംഗ് ജോലി ചെയ്യുന്നു. സ്വകാര്യ ബസ്സുകളും ലോറികളും അടക്കം വലിയ വാഹനങ്ങളില്‍ ഒട്ടു മിക്കതിലും കോശിയുടെ ഡ്രൈവിംഗ് മികവ് തെളിയിച്ചിട്ടുണ്ട്. ഒരു ചെറിയ അപകടം പോലും ഈ കാലയളവില്‍ ഉണ്ടായിട്ടില്ല. കൂടാതെ ഒരു ചെറിയ സിംഗ്നല്‍ ലൈന്‍ പോലും കോശി തെറ്റിച്ചിട്ടില്ല. ഈ മികവാണ് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ മാതൃകാ ഡ്രൈവര്‍ എന്ന പദവിയിലേക്ക് കോശിയെ എത്തിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച ഡ്രൈവറായും കോശിയെ തെരഞ്ഞെടുത്തിട്ടുണ്ട്. നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണമെന്നാണ് കോശിക്ക് മറ്റ് ഡ്രൈവര്‍മാരോട് പറയാനുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി നോക്കണമെന്നാണ് ഈ മാതൃകാ ഡ്രൈവറുടെ എറ്റവും വലിയ ആഗ്രഹം. എന്നാല്‍ റാങ്ക് ലിസ്റ്റ് വൈകുന്നത് ഈ ആഗ്രഹത്തിന് തടസമാകുന്നുണ്ട്.