LiveTV

Live

Kerala

ബാബറി മസ്ജിദ് ദിനം; ശബരിമലയിൽ പോലീസിന്റെയും കേന്ദ്ര സേനയുടേയും റൂട്ട് മാർച്ച്

ബാബറി മസ്ജിദ് ദിനം; ശബരിമലയിൽ പോലീസിന്റെയും കേന്ദ്ര സേനയുടേയും റൂട്ട് മാർച്ച്
Summary
സന്നിധാനത്തിന്റെ പരിസരത്ത് നിന്നായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്.

ബാബറി മസ്ജിദ് ദിനത്തിന് മുന്നോടിയായി ശബരിമലയിൽ പോലീസിന്റെയും കേന്ദ്ര സേനയുടേയും റൂട്ട് മാർച്ച്. കേരള പോലീസിന് പുറമേ, തമിഴ്നാട്, ആന്ധ്ര പ്രദേശ് പോലീസും റൂട്ട് മാർച്ചിൽ അണിനിരന്നു. സന്നിധാനത്തിന്റെ പരിസരത്ത് നിന്നായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്. മര കൂട്ടം ശരംകുത്തി, പാണ്ടിത്താവളം വഴി നടന്ന റൂട്ട് മാർച്ചിൽ കേരള പോലീസിന് പുറമേ ആന്ധ്ര, തമിഴ്നാട് പോലീസ് സേനാംഗങ്ങളും കേന്ദ്രസേനയും അണിനിരന്നു.

കഴിഞ്ഞ രണ്ട് ദിവസമായി കർശന പരിശോധനകളാണ് ശബരിമലയിൽ നടക്കുന്നത്. ബാബറി മസ്ജിദ് ഓർമ്മ ദിനത്തിന്റെ ഭാഗമായി ഇന്ന് ഭക്തർക്ക് പ്രവേശനത്തിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടി ഒഴികെയുള്ള ഇടങ്ങളിൽ ഒരു വരിയായി മാത്രമേ ഭക്തർക്ക് സന്നിധാനത്തെത്താനാകൂ.