LiveTV

Live

Kerala

ഓഖി: കൂടുതല്‍ പേര്‍ നാട്ടിലേക്ക്

ഓഖി: കൂടുതല്‍ പേര്‍ നാട്ടിലേക്ക്
Summary
ഓഖി ചുഴലിക്കാറ്റില്‍പെട്ട് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ തിരികെ നാട്ടിലെത്തും. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും..

ഓഖി ചുഴലിക്കാറ്റില്‍പെട്ട് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ തിരികെ നാട്ടിലെത്തും. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്യുന്നതില്‍ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ എത്തിയ 58 മലയാളികള്‍ നാളെ കേരളത്തിലേക്ക് പുറപ്പെടും. രത്നഗിരിയിലുള്ള 33 പേരെയും വരാവലില്‍ എത്തിയ ഒരാളെയും ഉടന്‍തന്നെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഗോവയിലുള്ള 8 പേരില്‍ ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും. അന്യസംസ്ഥാനങ്ങളിലെത്തിപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലികാശ്വാസമായി 2500 രൂപ വീതം നല്‍കും. തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു, വലിയതുറ സ്വദേശി 63 കാരനായ ഈപ്പച്ചന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്ത് 25.78 കോടി രൂപയുടെ നാശ നഷ്ടം. റവന്യു വകുപ്പിന്റേതാണ് കണക്ക്. സംസ്ഥാനത്തൊട്ടാകെ 1231.73 ഹെക്ടര്‍ കൃഷി നാശമുണ്ടായി. 74 വീടുകള്‍ പൂര്‍ണമായും 1122 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 74 ദുരിതാശ്വാസ ക്യാന്പുകളിലായി 1445 കുടുംബങ്ങളെ താമസിപ്പിക്കുന്നുണ്ട്.