LiveTV

Live

Kerala

വീരേന്ദ്രകുമാര്‍ ഇടത് മുന്നണിയിലേക്ക്; സി.പി.എം കേന്ദ്രനേതൃത്വത്തിന് അനുകൂലനിലപാട്

വീരേന്ദ്രകുമാര്‍ ഇടത് മുന്നണിയിലേക്ക്; സി.പി.എം കേന്ദ്രനേതൃത്വത്തിന് അനുകൂലനിലപാട്
Summary
അതേസമയം എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച വീരേന്ദ്രകുമാറുമായി സംസാരിക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവ് പ്രതികരിച്ചു

വീരേന്ദ്രകുമാറിനെ ഇടത് മുന്നണിയിലേക്ക് തിരികെ വരുന്നതില്‍ സിപിഎമ്മിന്‍റെ കേന്ദ്രനേതൃത്വത്തിന് അനുകൂലനിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്ന് കേന്ദ്രനേതൃത്വം പ്രതികരിച്ചു. അതേസമയം എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച വീരേന്ദ്രകുമാറുമായി സംസാരിക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവ് പ്രതികരിച്ചു.

എം.പി വീരേന്ദ്രകുമാര്‍ ഐക്യമുന്നണി വിട്ട് ഇടത് മുന്നണിയിലേക്ക് വരുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വവും അനുകൂലമാണ്. നേരത്തെ ഇടത്മുന്നണിക്കൊപ്പമുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ തിരികെവന്നാല്‍ സ്വാഗതം ചെയ്യാമെന്ന് തന്നെയാണ് കേന്ദ്രനേതൃത്വത്തിന്‍റെ പൊതുവേയുള്ള വികാരം. അതേസമയം ഇക്കാര്യത്തില്‍ തീരുമാനം സംസ്ഥാനനേതൃത്വത്തിന് വിടുകയാണ്.

ഇടത് മുന്നണിക്കൊപ്പം ചേരാനുള്ള വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തെ നിതീഷ് കുമാറുമായി ഇടഞ്ഞ് നില്‍ക്കുന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് സ്വാഗതം ചെയ്തു. എന്നാല്‍ എം.പി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് വീരേന്ദ്രകുമാറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.