LiveTV

Live

Kerala

തിരുവനന്തപുരത്ത് കൂട്ട ബലാത്സംഗത്തിനിരയായി യുവതി പ്രസവിച്ചു

തിരുവനന്തപുരത്ത് കൂട്ട ബലാത്സംഗത്തിനിരയായി യുവതി പ്രസവിച്ചു
Summary
തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയില്‍ മാനസിക പ്രശ്നങ്ങളുള്ള 28 വയസ്സുകാരി വര്‍ഷങ്ങളായി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നു.11 വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ യുവതി അഞ്ച് ദിവസം മുമ്പ് വീണ്ടും പ്രസവിച്ചു...

തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയില്‍ മാനസിക പ്രശ്നങ്ങളുള്ള 28 വയസ്സുകാരി വര്‍ഷങ്ങളായി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നു.11 വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ യുവതി അഞ്ച് ദിവസം മുമ്പ് വീണ്ടും പ്രസവിച്ചു. കാടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത സ്ഥലത്ത് മാനസിക ബുദ്ധിമുട്ടുകളുള്ള അമ്മക്കൊപ്പമാണ് യുവതിയുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരില്‍ നിന്നാണ് ഗര്‍ഭണിയായതെന്ന് അറിയാതെയാണ് യുവതിയെ അമ്മ പ്രസവിച്ചതും. മീഡിയാവണ്‍ അന്വേഷണം.

ചെറിയൊരു റോഡില്‍ വാഹനം നിര്‍ത്തിയിട്ട് വലിയൊരു പറമ്പിലൂടെ കുറേ നടക്കണം ഈ വീട്ടിലെത്താന്‍. തൊട്ടടുത്തൊന്നും മറ്റ് വീടുകളില്ല. രാവെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെയാണ് 28 വയസ്സുകാരിയെ ചൂഷണം ചെയ്യാന്‍ ആളുകളെത്തുന്നത്. വരുന്ന കുറച്ച് പേരുടെ പേരൊക്കെ അറിയാം. നാട്ടില്‍ വിളിക്കുന്ന പേരുകളാണ് യുവതിക്ക് അറിയാവുന്നത്.

ഗര്‍ഭണിയാവുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന കുമാരനാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്നാണ് യുവതി പറയുന്നത്. പക്ഷെ അയാള്‍ പറഞ്ഞ കുമാരനെന്ന പേരല്ലാതെ മറ്റൊന്നും അറിയില്ല. ഗര്‍ഭണിയായ വിവരം യുവതി അറിഞ്ഞത് തന്നെ മാസങ്ങള്‍ കഴിഞ്ഞാണ്. പാലോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 11 വര്‍ഷം മുമ്പുണ്ടായ കുഞ്ഞിന് ഓട്ടിസം രോഗവുമുണ്ട്.