LiveTV

Live

Kerala

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍
Summary
ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായി ഇടപെട്ടിട്ടുണ്ട്

ദേശീയ വനിത കമ്മീഷൻ അധ്യക്ഷക്ക് മറുപടിയുമായി സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈൻ. കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ല. കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദേശീയ അധ്യക്ഷയുടെ പ്രസ്താവന. കേരളം സന്ദർശിക്കുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും ജോസഫൈൻ പറഞ്ഞു. ഇന്നലെ ഹാദിയയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു വനിതാ കമ്മീഷൻ ദേശീയ അധ്യക്ഷ രേഖ ശർമയുടെ വിവാദപ്രസ്താവന. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം തള്ളിയ ജോസഫൈൻ ദേശീയ വനിത കമ്മീഷൻ കേരളത്തെ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.

സംസ്ഥാന അധ്യക്ഷ ഹാദിയയുടെ വീട് സന്ദർശിച്ചോ എന്നതല്ല പ്രശ്നം. വിഷയത്തിൽ ഇടപെട്ടോ എന്നതാണ്. ഇക്കാര്യത്തിൽ കോടതികളിലടക്കം കൃത്യമായ ഇടപെടലുകൾ നടത്തി. കേരളം സന്ദർശിക്കുന്ന വേളയിൽ സംസ്ഥാന കമ്മീഷനെ അറിയിക്കാതിരുന്നത് അനൗജിത്യമാണ്. നേരിട്ട് ഹാദിയയെ കണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയല്ലായിരുന്നു വേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.