LiveTV

Live

Kerala

ഗെയില്‍ പൈപ്പ് കടന്നു പോകാത്തിടത്തും പ്രതിസന്ധി

ഗെയില്‍ പൈപ്പ് കടന്നു പോകാത്തിടത്തും പ്രതിസന്ധി
Summary
പൈപ്പ് ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ സര്‍വ്വേ നമ്പരിലുള്ള എല്ലാ ഭൂവുടമകളും ക്രയവിക്രയങ്ങള്‍ക്കായി ഗെയിലിന്‍റെ അനുമതി പത്രം വാങ്ങേണ്ടി വരും

ഗെയിലിന്റെ വാതക പൈപ്പ് കടന്നു പോകാത്ത ഭൂമിയിലുള്ളവരുടേയും ക്രയവിക്രയങ്ങള്‍ തടസ്സപ്പെടും. സര്‍വ്വേ നമ്പര്‍ അടിസ്ഥാനമാക്കി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതാണ് ദുരിതത്തിന് കാരണം. പൈപ്പ് ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ സര്‍വ്വേ നമ്പരിലുള്ള എല്ലാ ഭൂവുടമകളും ക്രയവിക്രയങ്ങള്‍ക്കായി ഗെയിലിന്‍റെ അനുമതി പത്രം വാങ്ങേണ്ടി വരും.

കൃത്യമായ ലൊക്കേഷന്‍ സ്കെച്ച് അടിസ്ഥാനമാക്കാതെ സര്‍വ്വേ നമ്പര്‍ ആധാരമാക്കിയാണ് ഗെയിലിന്‍റെ സ്ഥലമെടുപ്പ്. അതിനാലാണ് പൈപ്പ് ലൈന്‍ കടന്നു പോകാത്ത സ്ഥല ഉടമകള്‍ കൂടി പ്രതിസന്ധിയിലാകുന്നത്. പൈപ്പ് കടന്നു പോകുന്ന ഭാഗത്തെ സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെടുന്ന മറ്റുള്ള ഭൂവുടമകള്‍ക്കും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതോടെ പൈപ്പ് കടന്നു പോകുന്നില്ലെങ്കിലും സര്‍വ്വേ നമ്പറിന്‍റെ ഭാഗമായതിനാല്‍ ഭൂമിയുടെ ക്രയവിക്രയവും തടസ്സപ്പെടും.

ഭൂമി വില്‍ക്കാന്‍ മാത്രമല്ല ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നത് പോലും തടസ്സപ്പെടുമെന്നാണ് ജനങ്ങളുടെ ആശങ്ക. പദ്ധതി നടപ്പിലാക്കി കഴിഞ്ഞാലും എല്ലാത്തിനും ഗെയിലിന്‍റെ അനുവാദം വേണ്ടി വരുമെന്ന് ചുരുക്കം.