LiveTV

Live

Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചരണം

ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചരണം
Summary
കേരളത്തിലുള്ളവര്‍ക്ക് ജോലി കുറഞ്ഞതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം.

ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെടുന്നതായുള്ള വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം പോലീസ് പരിശോധിക്കുന്നു. കേരള സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിക്കുന്നുവെന്ന രീതിയിലാണ് വ്യാജ പ്രചരണം ശക്തമാവുന്നത്.

കേരളത്തിലുള്ളവര്‍ക്ക് ജോലി കുറഞ്ഞതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം. വ്യാജ സന്ദേശങ്ങള്‍ വലിയ തോതില്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥനങ്ങളില്‍ പ്രചരിച്ചതോടെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ശക്തമായത്. വ്യാജ പ്രചരണത്തിന് തുടക്കം കുറിച്ച വാട്‌സ് അപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാരുടെ നമ്പരുകള്‍ പോലീസ് ശേഖരിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടിയതോടെ കേരളത്തിലുള്ളവര്‍ക്ക് കൂലി കുറഞ്ഞു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് വ്യാജ പ്രചരണങ്ങളുടെ ഉള്ളടക്കം. ഒരു ഗ്രൂപ്പില്‍ നിന്നും മറ്റുള്ള ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചതോടെയാണ് പലരും നാട്ടിലേക്ക് രാത്രിക്ക് രാത്രി വണ്ടി കയറിയത്. കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പല തൊഴിലാളികളും കൂലി പോലും വാങ്ങാതെയാണ് നാട്ടിലേക്ക് മടങ്ങിയത്.

വിവരം പുറത്ത് വന്നതോടെ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വ്യാജ സന്ദേശങ്ങള്‍ വന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം. സന്ദേശങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തതായി കരുതുന്ന മൂന്ന് നമ്പരുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹിന്ദിക്കാര്‍ വന്നതോടെ കേരളത്തിലുള്ളവര്‍ ജോലി കുറഞ്ഞു. മലയാളികളേക്കാള്‍ കുറഞ്ഞ കൂലിക്കാണ് ജോലി ചെയ്യുന്നത്. അതിനാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അക്രമം നടക്കുന്നത്. എന്നാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്.