LiveTV

Live

Kerala

'മുഖ്യമന്ത്രിക്ക് തന്നെ മാര്‍ക്കില്ല; പിന്നെങ്ങിനെ മന്ത്രിമാര്‍ക്ക് മാര്‍ക്കിടും?' വിമര്‍ശവുമായി ചെന്നിത്തല

'മുഖ്യമന്ത്രിക്ക് തന്നെ മാര്‍ക്കില്ല; പിന്നെങ്ങിനെ മന്ത്രിമാര്‍ക്ക് മാര്‍ക്കിടും?' വിമര്‍ശവുമായി ചെന്നിത്തല
Summary
മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും, ഒന്നര വര്‍ഷം കൊണ്ടു തന്നെ പൂര്‍ണ്ണ പരാജയമാണെന്ന്..

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തന്നെ മാര്‍ക്കില്ല. പിന്നെ എങ്ങനെ മന്ത്രിമാര്‍ക്ക് മാര്‍ക്കിടും.മന്ത്രിമാര്‍ക്കെല്ലാം പൂജ്യം മാര്‍ക്കാണ്. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും, ഒന്നര വര്‍ഷം കൊണ്ടു തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ച സര്‍ക്കാരാണിതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു