LiveTV

Live

Kerala

ഉഴവൂര്‍ വിജയന്റെ മരണം: സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

ഉഴവൂര്‍ വിജയന്റെ മരണം: സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
Summary
എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിലേക്ക് നയിച്ചത് സുൾഫിക്കർ മയൂരിയുടെ ഭീഷണിയാണെന്ന പരാതി ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പള്ള ദിവസം..

ഉഴവൂർ വിജയന്റെ മരണത്തിൽ എൻസിപി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശൂപാർശ. മരിക്കുന്നതിന് മുൻപ് ഉഴവൂരിനെതിരെ വധഭീഷണി മുഴക്കി സംസാരിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.

എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിലേക്ക് നയിച്ചത് സുൾഫിക്കർ മയൂരിയുടെ ഭീഷണിയാണെന്ന പരാതി ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പള്ള ദിവസം ഉഴവൂരിനെ ഫോണിൽ വിളിച്ച് സുൾഫിക്കർ മയൂരി ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങൾക്കെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തതാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച ഫോൺസംഭാഷണം തന്റേതല്ലെന്ന് സുൾഫിക്കർ മയൂരി അവകാശപ്പെട്ടിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ സുൾഫിക്കറിന്റെ വാദം പൊളിഞ്ഞിരുന്നു.

ഫോണിലൂടെയുള്ള ഭീഷണി ഉഴവൂരിനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. വധഭീഷണി മുഴക്കിയതിനും ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവും കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് ഐജിയുടെ ശുപാർശ. സുൾഫിക്കർ മയൂരിയുടെ പങ്ക് വ്യക്തമാക്കുന്നതിന് വിശദമായ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ ഡിജിപിക്ക് കൈമാറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഴവൂർ വിജയൻ ഇക്കഴിഞ്ഞ ജൂലൈ 23നാണ് മരിക്കുന്നത്.