LiveTV

Live

Kerala

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം: പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന് പരാതി

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം: പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന് പരാതി
Summary
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷം. ആലപ്പുഴയിലെ എന്‍ടിപിസി ഹെലിപ്പാഡില്‍ രാഷ്ര്ടപതിയെ സ്വീകരിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്നാണ് പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.സി. വേണുഗോപാല്‍ എം.പി എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രാഷ്ട്രപതിക്ക് പരാതി നല്‍കും.