LiveTV

Live

Kerala

ജയരാജനെതിരെ കൊലവിളി; വി മുരളീധരനെതിരെ കേസെടുത്തു, കേസ് ഒലപ്പാമ്പെന്ന് എംടി രമേശ്

ജയരാജനെതിരെ കൊലവിളി; വി മുരളീധരനെതിരെ കേസെടുത്തു, കേസ് ഒലപ്പാമ്പെന്ന് എംടി രമേശ്
Summary
രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിതിന് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും പ്രകടനം ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്ത വി മുരളീധരനെതിരെയുമാണ് കൂത്തുപ്പറമ്പ പൊലീസ് കേസെടുത്തത്. രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

ജയരാജനെതിരെ കൊലവിളി; വി മുരളീധരനെതിരെ കേസെടുത്തു, കേസ് ഒലപ്പാമ്പെന്ന് എംടി രമേശ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പാനൂരില്‍ നിന്ന് കൂത്തുപ്പറമ്പിലേക്കുള്ള പര്യടനത്തിനിടെയാണ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഇത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെതിരെ ഇന്നലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കൂത്തുപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി റാഷിദ് തലശ്ശേരി ഡിവൈഎസ്‍പിക്ക് നല്‍കിയ പരാതിയിലാണ് കേസ്. രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി കണ്ടാലറിയാവുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും വി മുരളീധരനെതിരെയുമാണ് കേസ്.

എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് നേതാക്കള്‍ക്ക് തടയാനാവില്ലെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടി ബിജെപിയെ പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.