LiveTV

Live

Kerala

ഡയറിഫാം തുടങ്ങാനെന്ന പേരില്‍  രണ്ടര കോടി രൂപ തട്ടിയെടുത്തു

ഡയറിഫാം തുടങ്ങാനെന്ന പേരില്‍  രണ്ടര കോടി രൂപ തട്ടിയെടുത്തു
Summary
മധുര ആസ്ഥാനമായി വിജെഎല്‍ ഡയറീസ് എല്‍എല്‍പി എന്ന കമ്പനി ഡയറി ഫാം ആരംഭിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പരാതി...

ഡയറിഫാം തുടങ്ങാമെന്ന പേരില്‍ നിക്ഷേപകരില്‍ നിന്നും ഏജന്റ് മാരില്‍ നിന്നും പണം തട്ടിയെടുത്ത് കമ്പനി അധികൃതര്‍ മുങ്ങിയതായി പരാതി. സ്ത്രീകളില്‍ നിന്നടക്കം രണ്ടര കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം. സ്ത്രീകളെ ഏജന്റുമാരാക്കിയാണ് പണം പിരിച്ചെടുത്തത്.

മധുര ആസ്ഥാനമായി വിജെഎല്‍ ഡയറീസ് എല്‍എല്‍പി എന്ന കമ്പനി ഡയറി ഫാം ആരംഭിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പരാതി. കമ്പനിയുടെ മലബാറിലെ ഏക ബ്രാഞ്ചായ അരീക്കോട് കേന്ദ്രമാക്കി 100ലധികം സ്ത്രീകളെ ഏജന്റുമാരായി നിയമിച്ചു. ഇവരിലൂടെയാണ് ജനങ്ങളില്‍ നിന്നും പണം തട്ടിയെടുത്തത്. 1500 ഓളം പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ പിരിച്ചെടുത്തതിന് ശേഷം ആരെയും അറിയിക്കാതെ കമ്പനി അടച്ചുപൂട്ടിയെന്നാണ് ഏജന്റുമാരുടെയും പണം നഷ്ടമായവരുടെയും ആരോപണം. അരിക്കോട് സ്വദേശിയും കമ്പനിയുടെ എക്‌സിക്യൂട്ടീവ് മാനേജരുമായ ജയരാജന്‍ മുങ്ങിയതായും പരാതിക്കാര്‍ പറയുന്നു.

2011ല്‍ ആണ് കമ്പനി അരീക്കോട് പ്രവര്‍ത്തനം തുടങ്ങിയത്. കമ്പനിയുടെ ഏജന്റുമാരായി ചേര്‍ത്തിയ സ്ത്രീകള്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് ന്ടത്തി. അരീക്കോട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.