LiveTV

Live

Kerala

ബംഗളൂരു സോളാര്‍ കേസ്; സത്യം ജയിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി 

ബംഗളൂരു സോളാര്‍ കേസ്; സത്യം ജയിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി 
Summary
ബംഗളൂരു സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ജയിച്ചുവെന്നും നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബംഗളൂരു സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പങ്കില്ലെന്ന വാദം അംഗീകരിച്ചായിരുന്നു വിധി. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. സോളാർ പദ്ധതി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒന്നര കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിളയായിരുന്നു പരാതിക്കാരൻ.