LiveTV

Live

Kerala

വിധിയെ വര്‍ണങ്ങള്‍ കൊണ്ട് തോല്‍പിച്ച് നിഷാന്ത്

വിധിയെ വര്‍ണങ്ങള്‍ കൊണ്ട് തോല്‍പിച്ച് നിഷാന്ത്
Summary
വിധി തളര്‍ത്തിയ യൌവനകാലത്തെ വര്‍ണ്ണസുരഭിലമാക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി നിഷാന്ത്. ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഷാന്തിന് യാത്രകള്‍ മുടങ്ങിയെങ്കിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ..

വിധി തളര്‍ത്തിയ യൌവനകാലത്തെ വര്‍ണ്ണസുരഭിലമാക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി നിഷാന്ത്. ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഷാന്തിന് യാത്രകള്‍ മുടങ്ങിയെങ്കിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ സൃഷ്ടാവായാണ് ഇന്ന് അറിയപ്പെടുന്നത്.

കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നിറഭേദം നല്‍കി ജോലിചെയ്ത് കുടുംബം നോക്കിയിരുന്ന നിഷാന്തിന് അശനിപാതം പോലെയാണ് ആ അപകടം ഉണ്ടായത്. നാലാം നിലകെട്ടിടത്തിനു മുകളില്‍നിന്ന് നിലംപതിച്ചു. ഗുരുതരമായി പരിക്കേറ്റു.

മൂന്നര വര്‍ഷത്തെ പ്രയത്നത്തിനും ചികില്‍സ്ക്കുമൊടുവിലാണ് നിഷാന്ത് ചലനം വീണ്ടെടുത്തത്. അപകടം ചിത്രകലയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇടയാക്കിയെന്ന് നിഷാന്ത് പുഞ്ചിരിയോടെ പറയുന്നു. അങ്ങനെ വീട് നിറങ്ങളുടെയും, ജീവസുറ്റ മുഖങ്ങളുടെയും ചിത്രലോകമായി.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട മുഖങ്ങള്‍ ഇന്ന് ക്യാന്‍വാസില്‍ ജീവന്‍തുടിക്കുന്ന ചിത്രങ്ങളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് നിഷാന്ത്. 350ല്‍ ഏറെ ചിത്രങ്ങള്‍ വരച്ചു. പെന്‍സില്‍ ഡ്രോയിംഗില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഈ അനുഗ്രഹീത കലാകാരന്‍.