LiveTV

Live

Kerala

യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും; ആന്ധ്ര സ്വദേശിനിയുടെ പുതിയ വെളിപ്പെടുത്തല്‍

യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും; ആന്ധ്ര സ്വദേശിനിയുടെ പുതിയ വെളിപ്പെടുത്തല്‍
Summary
യോഗ കേന്ദ്രത്തിലെത്തിച്ച യുവതിയെ ബലം പ്രയോഗിച്ച് വിവാഹം ചെയ്യിപ്പിച്ചു. വിവാഹം ചെയ്യിപ്പിച്ചത് ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍

യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും. തൃപ്പുണിത്തുറ വിവാദ യോഗ കേന്ദ്രത്തിനെതിരെ ആന്ധ്ര സ്വദേശിനിയുടെ പുതിയ വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെത്തിച്ച യുവതിയെ ബലം പ്രയോഗിച്ച് വിവാഹം ചെയ്യിപ്പിച്ചു. വിവാഹം ചെയ്യിപ്പിച്ചത് ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി ഡി ജി പിക്ക് പരാതി നല്‍കി

ഹിന്ദു യുവാവുമായി നടന്ന നിര്‍ബന്ധിത വിവാഹം ഒഴിവാക്കാന്‍ യുവതി കുടുംബ കോടതിയെ സമീപിച്ചു.യോഗ കേന്ദ്രത്തില്‍ കടുത്ത പീഡനവും മര്‍ദനവും ഏറ്റെന്നും യുവതിയുടെ വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷമായി പീഡനം സഹിച്ച് കഴിയുന്നവരും യോഗ കേന്ദ്രത്തില്‍ ഉണ്ടെന്ന് യുവതി വെളിപ്പെടുത്തുന്നു.

പരാതിയുടെ പൂര്‍ണ രൂപം:

യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹവും; ആന്ധ്ര സ്വദേശിനിയുടെ പുതിയ വെളിപ്പെടുത്തല്‍