LiveTV

Live

Kerala

പുറംമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന വൃദ്ധയെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ നീക്കം; നാട്ടുകാര്‍ തടഞ്ഞു

പുറംമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന വൃദ്ധയെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ നീക്കം; നാട്ടുകാര്‍ തടഞ്ഞു
Summary
അയല്‍വാസിയായ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരും എത്തി വീടിനുമുന്നില്‍ കൊടി നാട്ടി. നഗരസഭ കണ്ടെത്തിയ സ്ഥലം ശ്മശാനത്തിന് സമീപമാണെന്നും..

പുറംമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന വൃദ്ധയെയും കുടുംബത്തെയും ഒഴിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഒഴിപ്പിക്കാനെത്തിയ തൊടുപുഴ നഗരസഭ ഉദ്യോസ്ഥര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.

തൊടുപുഴ ഉടുമ്പന്നൂര്‍ വഴിയരികിലെ പുറംമ്പോക്കില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന പുതുപ്പാടിയില്‍ വീട്ടില്‍ 85 വയസുകാരി സൈനബയെയും കുടുംബത്തെയും ഒഴിപ്പിക്കാനാണ് തൊടുപുഴ നഗരസഭാധികൃതര്‍ ഇന്നലെ എത്തിയത്. വര്‍ഷങ്ങളായി കരം ഒടുക്കുന്നുണ്ടെന്ന് കുടുംബം പറയുന്നു. വെള്ളവും വഴിയും വൈദ്യുതി സൌകര്യവുമുള്ള ഇടം കണ്ടെത്തി കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ച് മാത്രമേ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. എന്നാല്‍ പകരം സംവിധാനം ഒരുക്കാതെ പൊടുന്നനെ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി എത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

അയല്‍വാസിയായ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരും എത്തി വീടിനുമുന്നില്‍ കൊടി നാട്ടി. നഗരസഭ കണ്ടെത്തിയ സ്ഥലം ശ്മശാനത്തിന് സമീപമാണെന്നും അവിടം വാസയോഗ്യമല്ലെന്നും കുടുംബം പരാതിപ്പെടുന്നു.