LiveTV

Live

Kerala

കണ്ണൂര്‍ ബൈപാസിനെതിരെ നിരാഹാരം നടത്തുന്ന സുരേഷിനെ അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂര്‍ ബൈപാസിനെതിരെ നിരാഹാരം നടത്തുന്ന സുരേഷിനെ അറസ്റ്റ് ചെയ്ത് നീക്കി
Summary
68 വയസുള്ള കര്‍ഷക തൊഴിലാളി ജാനകി നിരാഹാരം തുടരും...

നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുളള സര്ക്കാരര്‍ നീക്കത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ നിരാഹാര സമരം നടത്തി വന്ന സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.നിരാഹാര സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് അറസ്റ്റ്. സ്ഥലത്ത് കര്‍ഷകത്തൊഴിലാളിയായ ജാനകി ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് നടത്തി വന്ന നിരാഹാര സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. തളിപ്പറമ്പ് തഹസില്‍ദാര്‍ അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റ് നടക്കുമ്പോള്‍ നൂറുകണക്കിന് നാട്ടുകാരും സമരപ്പന്തലിലെത്തിയിരുന്നു.

കീഴാറ്റൂരില്‍ 250 ഏക്കര്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ പത്താം തിയതി മുതലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചത്. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കണ്ടിവരുമെന്നായിരുന്നു സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവിന്റെ പ്രതികരണം.

സി.പി.എം ശക്തി കേന്ദ്രമായ ഇവിടെ പാര്‍ട്ടി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനകളുടെ പ്രാദേശിക നേതാക്കളുമാണ് സമരത്തിന്റെ മുന്‍ നിരയിലുളളത്. സി.പി.എം നേതൃത്വവും സര്‍ക്കാരും പ്രതിഷേധത്തെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.