LiveTV

Live

Kerala

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

Summary
സംഭവത്തില്‍ ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്നപെരുന്പാവൂര്‍ സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ സ്വദേശിയുടെ ജനനേന്ദ്രിയമാണ് ഛേദിക്കപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ബഹളം കേട്ടെത്തിയവർ യുവാവിനെ കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനനേന്ദ്രിയം അറ്റ നിലയിലാണ്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ചോദ്യം ചെയ്തു വരികയാണ്.

യുവാവുമായി രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇപ്പോൾ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന്റെ പ്രതികാരമായാണ് കൃത്യം ചെയ്തെതന്നാണ് സൂചന. കുറ്റിപ്പുറത്തെ ലോഡ്ജിൽ ഇന്നു രാവിലെയാണ് ഇരുവരും മുറിയെടുത്തത്. യുവാവ് ഇന്ന് ഗൾഫിലേക്ക് പോകാനിരിക്കെയാണ് സംഭവം.