LiveTV

Live

Kerala

കോഴിക്കോട് മൂരാട് പാലം അപകടാവസ്ഥയില്‍; ഗതാഗതകുരുക്ക് പതിവാകുന്നു

കോഴിക്കോട് മൂരാട് പാലം അപകടാവസ്ഥയില്‍; ഗതാഗതകുരുക്ക് പതിവാകുന്നു
Summary
പുതിയ പാലം പണിയണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളേറെ പഴക്കമുണ്ട്.

യാത്രക്കാര്‍‌ക്ക് അപകടഭീഷണിയാവുകയാണ് മലബാറിലെ ഏറ്റവും പഴക്കമേറിയ കോഴിക്കോട് മൂരാട് പാലം. പുതിയ പാലം പണിയണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളേറെ പഴക്കമുണ്ട്. പുതിയ പാലത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തത് തടസ്സമാവുകയാണ്. ഇതോടെ ഇതുവഴി ഗതാഗതകുരുക്ക് പതിവാകുകയാണ്. കോഴിക്കോട് മംഗലാപുരം ദേശീയ പാതയില്‍ അഴിയാകുരുക്കാണ് മൂരാട് പാലം.

ഗതാഗതകുരുക്കിന്‍റെ കാര്യത്തില്‍ മാത്രമല്ല പ്രായത്തിലും ഈ പാലം മുന്നിലാണ്. 1938ല്‍ പണിത് 1940ല്‍ ബ്രിട്ടീഷുകാര്‍ തുറന്ന് കൊടുത്തതാണ് ഈ പാലം. അതായത് മൂരാട് പാലത്തിന് വയസ്സ് 77. ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ് പാലം. കമ്പികള്‍ പുറത്തെത്തിയിട്ടുണ്ട്. പാലം ദുര്‍ബലമാണെന്ന് നിരവധി റിപ്പോര്‍ട്ടുകളുമുണ്ട്. 7മീറ്റര്‍ വീതിയാണ് ഇതുവഴി കടന്ന് പോകുന്ന റോഡിന്. മൂരാട് പാലത്തിലെത്തുമ്പോള്‍ ഇത് അഞ്ചരമീറ്ററായി ചുരുങ്ങും. ഇതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്