LiveTV

Live

Kerala

എഡിജിപി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ട്... ദിലീപിന്റെ ഹരജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍

എഡിജിപി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ട്... ദിലീപിന്റെ ഹരജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍
Summary
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നടന്‍ ദിലീപിന്റെ ഹരജിയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യരെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങള്‍.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നടന്‍ ദിലീപിന്റെ ഹരജിയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യരെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങള്‍. കേസില്‍ ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവിന് എഡിജിപി സന്ധ്യമായി അടുത്ത ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

എഡിജിപി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ട്... ദിലീപിന്റെ ഹരജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍

കേസില്‍ സാക്ഷികളെ സ്വധീനിച്ചിട്ടില്ലെന്നും സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഈ കേസ് മൂലം 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലാണ്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് ശത്രുതയുണ്ട്. ജയിലിൽ നിന്ന് ഫോണും കത്തും വന്ന കാര്യം ഏപ്രിൽ 10 മുതൽ 22 വരെയുള്ള തീയതികളിൽ പലപ്പോഴായി ഡിജിപിയെ അറിയിച്ചിരുന്നു. പൾസർ സുനിക്കെതിരെ കേസുകളുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിൽ എടുത്തിരിക്കുന്നതെന്നും ദിലീപിന്റെ ഹരജിയിൽ വാദിക്കുന്നു.