LiveTV

Live

Kerala

പാരഡി ഗാനങ്ങള്‍ക്കൊപ്പം ഇത്തവണ പാരഡി സ്കിറ്റുകളും

പാരഡി ഗാനങ്ങള്‍ക്കൊപ്പം ഇത്തവണ പാരഡി സ്കിറ്റുകളും
Summary
ഈ തെരഞ്ഞെടുപ്പില്‍ പാരഡി ഗാനങ്ങള്‍ക്കൊപ്പം പാരഡി സ്കിറ്റുകളും ഒരുങ്ങുന്നു.

ഈ തെരഞ്ഞെടുപ്പില്‍ പാരഡി ഗാനങ്ങള്‍ക്കൊപ്പം പാരഡി സ്കിറ്റുകളും ഒരുങ്ങുന്നു. അതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് കലാകാരന്‍മാര്‍. തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലും വാട്സ് ആപ്പ് വഴിയും ഉപയോഗിക്കാവുന്ന രീതിയിലുളള ഓഡിയോ റെക്കോര്‍ഡിംഗുകളാണ് പ്രചാരണരംഗത്തെ പുതിയ തന്ത്രം.

ഓരോ പാര്‍ട്ടിക്കുമുണ്ട് ഓരോ പരസ്യവാചകം‍. പാരഡി എഴുത്തുകാര്‍ ഇതില്‍ തന്നെ പിടിച്ചു. വഴിമുട്ടിയാല്‍ വഴികാട്ടുന്ന ബിജെപി, എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും തുടങ്ങിയ വാഗ്ദാനങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും സ്കിറ്റുകള്‍. ഈ സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങള്‍ ഏറെയുണ്ടായി. ആക്ഷേപ ഹാസ്യം ഉണ്ടാക്കാന്‍ അതിനാല്‍ തന്നെ ബുദ്ധിമുട്ടുമില്ല.

പാരഡി ഗാനങ്ങള്‍ പോലെ തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ ഇനി ഉയര്‍ന്ന് കേള്‍ക്കാന്‍ പോകുന്നത് ഇതേപോലുളള ഓ‍ഡിയോ റെക്കോര്‍ഡിംഗുകളാകും.