LiveTV

Live

Kerala

'പൊലീസുകാരേ, സഹായത്തിന് നന്ദി, ആ കേസുകള്‍ ഷെഫിന്‍ ജഹാന്റെയല്ല, എന്റെ പേരിലുള്ളത്'

'പൊലീസുകാരേ, സഹായത്തിന് നന്ദി, ആ കേസുകള്‍ ഷെഫിന്‍ ജഹാന്റെയല്ല, എന്റെ പേരിലുള്ളത്'
Summary
ഷെഫിന്‍ മുഹമ്മദെന്ന തന്റെ പേരിലുള്ള കേസുകള്‍ ഹാദിയയുടെ ഭര്‍ത്താവ്‍ ഷെഫിന്‍ ജഹാന്റെ പേരിലാക്കാന്‍ കിളികൊല്ലൂർ പോലീസ് ശ്രമം നടത്തുന്നതായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റും എഫ്ബി ലൈവ് വീഡിയോയും. സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം ചെയ്തിട്ടും..

ഷെഫിന്‍ മുഹമ്മദെന്ന തന്റെ പേരിലുള്ള കേസുകള്‍ ഹാദിയയുടെ ഭര്‍ത്താവ്‍ ഷെഫിന്‍ ജഹാന്റെ പേരിലാക്കാന്‍ കിളികൊല്ലൂർ പോലീസ് ശ്രമം നടത്തുന്നതായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം ചെയ്തിട്ടും ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് നേരെയാണ് പൊലീസിന്റെ അന്യായം. നല്ലൊരു ഓഫറാണ് കേരള പൊലീസില്‍ നിന്നും ലഭിച്ചതെന്നും ഇത്രയധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സംഘത്തിനും നന്ദിയുണ്ടെന്നും ഷെഫിന്‍ മുഹമ്മദ് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്കില്‍ വിഷയം പോസ്റ്റ് ചെയ്ത ശേഷം ഫേസ്ബുക്ക് ലൈവില്‍ വന്ന ഷെഫിന്‍ മുഹമ്മദ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

'പൊലീസുകാരേ, സഹായത്തിന് നന്ദി, ആ കേസുകള്‍ ഷെഫിന്‍ ജഹാന്റെയല്ല, എന്റെ പേരിലുള്ളത്'

പരാതിക്കാരുടെ മേൽ ഭീഷണി മുഴക്കി അവരെ കൊണ്ട് ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ജഹാനാണ് പ്രതിയെന്ന് കളവു പറയിപ്പിക്കാൻ നീക്കം നടക്കുന്നതായും ഇതിനുപിന്നില്‍ സിപിഐ പ്രവര്‍ത്തകന്‍ കരിക്കോട് വിനീഷിന് പങ്കുള്ളതായും ഷെഫിന്‍ മുഹമ്മദ് പറഞ്ഞു. നിലവില്‍ സുപ്രിംകോ
ടതിയില്‍ വാദം കേള്‍ക്കുന്ന ഹാദിയ കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

''അസ്സലാമു അലൈക്കും
എനിക്ക് നല്ലൊരു ഓഫറാണ് കേരളപോലീസിൽ നിന്നും ലഭിച്ചത്
ഞാൻ മുഹമ്മദ് ഷെഫിൻ , കുറച്ചുകൂടെ വ്യക്തമാക്കിയാൽ Shafin Jahan S എന്ന ഹാദിയയുടെ ഭർത്താവിന്റെ പേരിൽ അടിച്ചേല്പിക്കപ്പെട്ട 889/11 & 1051/13 എന്നീ കേസുകളുടെ യഥാർത്ഥ കുറ്റാരോപിതൻ.

എന്നെ ഇത്രയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ si ക്കും സംഘത്തിനും എന്റെ ഒരായിരം നന്ദി, പക്ഷെ എന്ത് ചേതോവികാരത്തിന്റെ പേരിലാണ് ഈ പണി നടത്തിയതെന്ന് മനസിലായില്ല. ഒരു കയ്യബദ്ധം പറ്റിയതാണെന്ന് തോന്നുന്നു. എന്തായാലും വളരെ സന്തോഷം തോനുന്നു നമ്മുടെ പോലീസുകാരുടെ കൃത്യത കാണുമ്പോൾ.
സത്യത്തിനു കൂട്ടുനിൽക്കുന്നതായിരിക്കും സങ്കികളുടെ കാലു തിരുമ്മുന്നതിലും നല്ലതു.

എന്റെ കേസിലെ പരാതിക്കാരുടെ മേൽ ഭീഷണി മുഴക്കി അവരെ കൊണ്ട് shafin jahan ആണ് പ്രതി എന്നു കളവു പറയിപ്പിക്കാൻ കഷ്ടപ്പെടുന്ന cpi ഗുണ്ടാ തലവൻ കരിക്കോട് വിനീഷിനും സംഘത്തിനും വിപ്ലവാഭിവാദ്യങ്ങൾ . Cpi ക്കു വേണ്ടി കൊടി പിടിക്കുന്ന കാക്കാമാർക്ക് ചിന്തിച്ചൂടെ മണ്ടന്മാരേ.''